Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sinil Sawad

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തിക്കു നേ​രെ ലൈം​ഗിക അ​തി​ക്ര​മം: വ്യാ​പാ​രി നേ​താ​വ് ഒ​ളി​വി​ൽ

കാ​യം​കു​ളം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി​യ്ക്ക് നേ​രെ ലൈം​ഗീ​ക അ​തി​ക്ര​മം ന​ട​ത്തി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ ഡി​ജി​പി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യ്ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കാ​യം​കു​ളം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​നി​ൽ സ​വാ​ദി​നെ​തി​രെ​യാ​ണ് കൊ​ല്ലം സ്വ​ദേ​ശി​യാ​യ 25കാ​രി​യാ​യ യു​വ​തി കാ​യം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

സി​നി​ൽ സ​വാ​ദ് ഒ​ളി​വി​ലാ​ണ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​തി​നി​ട​യി​ൽ സി​നി​ൽ സ​വാ​ദി​നെ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും സ​സ്‌​പെ​ൻ​ഡ് ചെ​യ്തു.

ഏ​പ്രി​ൽ നാ​ലി​ന് പു​ല​ർ​ച്ചെ കാ​യം​കു​ള​ത്തു​വ​ച്ച് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ര​ക്ഷ​ക​നാ​യെ​ത്തി​യ സി​നി​ൽ, വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ യു​വ​തി​ക്ക് നേ​രെ അ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​ണ് പ​രാ​തി.

യു​വ​തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ സ​മ​യ​ത്ത് വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും പോ​ലീ​സി​ന് വി​വ​രം കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

സീ​നി​ൽ സ​വാ​ദി​നെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ത്ത പോ​ലീ​സ്, സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു. എ​ന്നാ​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി പോ​ലീ​സ് മ​ജി​സ്‌​ട്രേ​റ്റി​ന് മു​മ്പി​ൽ ഹാ​ജ​രാ​ക്കി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല​ന്ന ആ​രോ​പ​ണ​മാ​ണ് പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി ഉ​ന്ന​യി​ക്കു​ന്ന​ത്.

സം​ഭ​വം പു​റ​ത്തു​പ​റ​യ​രു​തെ​ന്ന് സി​നി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ നി​ന്ന് പി​ന്മാ​റാ​ൻ ല​ക്ഷ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്ത​താ​യും യു​വ​തി ആ​രോ​പി​ക്കു​ന്നു. പോ​ലീ​സ് വീ​ഴ്ച വ​രു​ത്തി​യി​ട്ടി​ല്ല​ന്നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി​ജി​പി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി കാ​ട്ടി​യി​ട്ടു​ള്ള​ത്.

ഏ​ഴു​വ​ർ​ഷ​ത്തി​ൽ താ​ഴെ​യു​ള്ള ശി​ക്ഷ​യാ​യ​തി​നാ​ൽ പ്ര​തി​ക്ക് നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ച​ത് നി​യ​മ പ്ര​കാ​ര​മാ​ണെ​ന്നും പോ​ലീ​സി​ന് വീ​ഴ​യു​ണ്ടാ​യി​ട്ടി​ല്ല​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്

Latest News

Corehub Up